Wednesday, April 13, 2011

സംസ്ഥാനത്ത് കനത്ത വോട്ടെടുപ്പ് , 74.4 ശതമാനം പോളിങ് : മാധ്യമം

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ കനത്ത പോളിങ്. വൈകീട്ട് അഞ്ച് മണിക്ക് വോട്ടിങ് അവസാനിക്കുമ്പോള്‍  സംസ്ഥാനത്ത് 74.4 ശതമാനം വോട്ടെടുപ്പ് രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം, 80.4, ഏറ്റവും കുറവ് പത്തനം തിട്ട ജില്ലയിലാണ്, 68.2.കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്, 87.4 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരം മണ്ഡലത്തിലും 59.9 ശതമാനം

മറ്റ് ജില്ലകളിലെ പോളിങ് ശതമാനം: കാസര്‍കോട് 76.6 , കോഴിക്കോട് 80.2, വയനാട്: 73.5, മലപ്പുറം: 73.6, പാലക്കാട്: 75.3, തൃശൂര്‍: 74.6, എറണാകുളം: 77.4, ഇടുക്കി : 71.2 ,കോട്ടയം:73.4, ആലപ്പുഴ: 77.7,  കൊല്ലം: 72.6 തിരുവനന്തപുരം 68.52009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ മറികടന്ന പോളിങ്ങാണ് ഇക്കുറി ഉണ്ടായത്. അന്ന്  73.37 ശതമാനം വോട്ട് ചെയ്തു. 2010 ഒക്ടോബറില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 76.32 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു.രാവിലെ മുതല്‍ ശക്തമായ പോളിങ്ങായിരുന്നു മിക്ക ജില്ലകളിലും. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുംമുമ്പ് വോട്ടര്‍മാരുടെ ക്യൂവുണ്ടായിരുന്നു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പോളിങ് മന്ദഗതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് വര്‍ധിച്ചു. ആദ്യ രണ്ട് മണിക്കൂറില്‍ സംസ്ഥാനത്ത് 15.8 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. കനത്ത വെയിലും വൈകുന്നേരം മഴയുണ്ടാകാനുള്ള സാധ്യതയുമാണ് രാവിലെ മുതല്‍ മെച്ചപ്പെട്ട പോളിങ്ങിന് വഴിവെച്ചത്. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു മിക്ക സ്ഥലങ്ങളിലും.
11 മണിയോടെ 32.1 ശതമാനമായി പോളിങ് ഉയര്‍ന്നു. ഉച്ചക്ക് ഒരു മണിയോടെ 50 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. കണ്ണൂരില്‍ മാത്രം ഒരു മണി വരെ 53.2 ശതമാനം വോട്ട് ചെയ്തു.
പ്രാഥമിക കണക്ക് പ്രകാരം 80 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയ മണ്ഡലങ്ങള്‍ ഇവയാണ്: അരൂര്‍ 84.2, ചേര്‍ത്തല 83.1, അങ്കമാലി 81.6, പറവൂര്‍ 84.8,  പെരുമ്പാവൂര്‍ 80.6, കുന്നത്തുനാട് 83, ചിറ്റൂര്‍ 80.8, ഏറനാട് 80.9, പെരിന്തല്‍മണ്ണ 81.5, നാദാപുരം 81.5, വടകര 80.4, കുറ്റ്യാടി 87.3, ബാലുശേãരി 80.3, എലത്തൂര്‍ 81.7, പയ്യന്നൂര്‍ 81.8, കല്യാശേãരി 80.8, തളിപറമ്പ് 82.9, അഴീക്കോട് 82.9, ധര്‍മടം 82.6, മട്ടന്നൂര്‍ 82.7, തൃക്കരിപ്പൂര്‍ 80.



--
www.kpym.blogspot.com